വളാഞ്ചേരി: തൃശൂർ - കോഴിക്കോട് ദേശീയപാത വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ബസ്സുകളിൽ ഇടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല.
വളാഞ്ചേരിയിൽ നിന്നും വെട്ടിച്ചിറ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ മുന്നിൽ സഞ്ചരിച്ച സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.മുന്നിലെ ബസ്സിനു പിറകിൽ ഇടിച്ച ശേഷം എതിരെ വന്ന മറ്റൊരു ബസ്സിനു സൈഡിലും കാർ ഇടിക്കുകയായിരുന്നു.
Video:
Post a Comment